കടലുണ്ടിപുഴയിൽ വ്യാപക മണൽവാരലെന്നു പരാതി

മലപ്പുറം: വേങ്ങര കടലുണ്ടി പുഴയിലെ ഇല്ലിപിലാക്കൽ മുച്ചറാണി കടവിൽ നിന്നും വ്യാപകമായി മണൽ വാരലുണ്ടെന്ന് പരാതി.
വേങ്ങര പാലാണി തോണിക്കടവ്, മഞ്ഞമാട് കടവ് എന്നിവിടങ്ങളിലാണ് അനധികൃത മണൽവാരൽ നടക്കുന്നതായി പറയുന്നത്.
ഈ കടവുകളിൽ കര ഭാഗങ്ങളിൽ മണൽ ചാക്കുകളിൽ നിറച്ചും കൂട്ടിയിട്ട നിലയിലും കാണുന്നത് പിന്നീട് അപ്രത്യക്ഷമാകുന്നതും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.

നാലുമാസം മുമ്പ് രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് മുൻ ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ നടത്തിയ പരിശോധനയിൽ കടത്താൻ ഉപയോഗിക്കുന്ന തോണിയും മണലും പിടികൂടിയിരുന്നു.
ഇല്ലിപിലാക്കൽ മുച്ചറാണി കടവിൽ രാത്രി സമയങ്ങളിൽ സാമൂഹ്യ വിരുദ്ധർ ലഹരി ഉപയോഗിച്ച് വീടുകളിൽ മുട്ടലും മറ്റും സ്ഥിരം സംഭവമാണ്.
മണൽ കടത്തുഉണ്ടെന്ന വിവരം പുറത്ത്അറിയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതിനാൽ പലരും ഇപ്പോൾ അധികൃതരെ വിവരം അറിയിക്കാൻ ഭയപ്പെടുകയാണന്നാണ്
നാട്ടുകാർ പറയുന്നത്.

ഇല്ലിപ്പിലാക്കൽ  മുച്ചറാണി കടവിൽ പറപ്പൂർ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച കടലുണ്ടി പുഴയിലെ ജലനിധി കിണർ അനധികൃത മണൽഎടുടപ്പു കാരണം തകർച്ച ഭീഷണിയിലാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}