വേണുഗോപാൽ ഈരിക്കൽ എന്ന വേണു ചികിത്സാ സഹായ സംരക്ഷണ സമിതിക്ക്‌ രൂപം നൽകി

വലിയോറ: വേങ്ങര ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ വലിയോറ മുതലമാട് വി.കെ കോർട്ടേഴ്സിൽ കഴിഞ്ഞ ഇരുപത് വർഷക്കാലമായി താമസിച്ചു വരുന്ന ആലപ്പുഴ സ്വദേശിയും രണ്ട് വർഷം മുമ്പ് ഭാര്യയുടെ മരണത്തോടെ മക്കളോ മറ്റു അടുത്ത ബന്ധുക്കളോ ഇല്ലാത്തതിനാൽ തീർത്തും ഏകാന്തനും അന്തേവാസിയുമായ വേണുഗോപാൽ ഈരിക്കൽ എന്ന വേണു ഏട്ടന് പിടിപെട്ടിരിക്കുന്ന അർബുദരോഗ ചികിത്സക്കും അദ്ദേഹത്തിന്റെ തുടർ സംരക്ഷണത്തിനും വേണ്ടി ഇന്നലെ വ്യാഴം വൈകുന്നേരം 4.30ന് മുതലമാട് ദേശപ്രഭ ലൈബ്രറിയിൽ വെച്ച് ചേർന്ന വലിയോറ പൗരസമിതി യോഗത്തിൽ വെച്ച് വേണു ചികിത്സാ സഹായ സംരക്ഷണ ജനകീയ കമ്മിറ്റിക്ക്‌ രൂപം നൽകി.

വേങ്ങര ഗ്രാമ പഞ്ചായത്ത്‌ മെമ്പർ കുറുക്കൻ മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂക്കയിൽ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.

വേങ്ങര സായംപ്രഭ ഹോം കെയർ ഗിവർ എ.കെ ഇബ്രാഹിം വേണുവിന്റെ നിലവിലെ ചികിത്സകളെ കുറിച്ചും തുടർന്ന് ഇനി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നൽകേണ്ട തുടർ ചികിത്സകളെ കുറിച്ചും യോഗത്തിൽ വിശദീകരിച്ചു.

മുതലമാട് മഹല്ല് സെക്രട്ടറി പി.കെ.സി ബീരാൻ കുട്ടി, ചെള്ളി അവറാൻ കുട്ടി‌, ഗംഗാധരൻ കാക്കളശ്ശേരി, വാസുദേവൻ കാരങ്ങാടാൻ, ടി.വി അഹമ്മദ് സാഹിബ്, വി.കെ ഗഫൂർ എന്ന കുഞ്ഞുട്ടി, എം.പി അഹമ്മദ്, പി.കെ മൊയ്‌ദീൻ കുട്ടി മാസ്റ്റർ, നാരായണൻ കുറുമ്പറ്റ, പ്രഭാകരൻ പാറയിൽ, മോഹൻദാസ്, ചന്ദ്രൻ ഹരി, എ.കെ അലവി ബാപ്പു, ഹസ്സൈനാർ പിടി, സുൽഫീക്കർ അലി എ.കെ, പി.ഐ മുഹമ്മദ്‌ കുട്ടി, അജ്മൽ ഇരുമ്പൻ, കുഞ്ഞാലൻ കുട്ടി വി.കെ, രവി കല്ലട, കുഞ്ഞി കിളിയൻ ചെമ്മാടൻ, ഷാജി കുറുക്കൻ, ഹാരിസ് കുന്നത്ത്, കുഞ്ഞിപ്പാലൻ വെട്ടൻ എന്നിവർ സംസാരിച്ചു.

പതിനാറാം വാർഡ് മെമ്പർ കുറുക്കൻ മുഹമ്മദ്‌‌ (ചെയർമാൻ), പൂക്കയിൽ അബ്ദുൽ കരീം (വൈസ് ചെയർമാൻ), ഇബ്രാഹിം എ. കെ (ജനറൽ കൺവീനർ), നാരായൺ കുറുമ്പറ്റ (ജോയിൻ കൺവീനർ), വാസുദേവൻ കാരങ്ങാടൻ (ട്രഷറർ),

വി.കെ കുഞ്ഞാലൻ കുട്ടി, ഗംഗാധരൻ കാക്കളശ്ശേരി, അബ്ദുൽ അസീസ് ഹാജി മേക്കമണ്ണിൽ, എ.കെ കുഞ്ഞീതുട്ടി ഹാജി എന്ന കുഞ്ഞുട്ടി എന്നിവർ രക്ഷാധികാരികളായും, ടി.വി അഹമ്മദ്, പി.ഐ മുഹമ്മദ്‌ കുട്ടി, പി.കെ.സി ബീരാൻ കുട്ടി, പി.കെ അലവി കുട്ടി, അവറാൻ കുട്ടി ചെള്ളി, വി.കെ അബ്ദുൽ ഗഫൂർ എന്ന കുഞ്ഞുട്ടി, ഹസ്സൈനാർ പി.ടി, അജമൽ പി.കെ, ചെള്ളി കുഞ്ഞാവ എന്നിവർ അംഗങ്ങളായും ചികിത്സാ സഹായ സംരക്ഷണ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.

വേണുവിന്റെ ചികിത്സാർത്വം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഇന്ന് വെള്ളിയാഴ്ച രാവിലെ തന്നെ കൊണ്ട് പോകാൻ കമ്മിറ്റി ചെയർമാൻ, കൺവീനർ, ജോയിൻ കൺവീനർ എന്നിവരെ യോഗത്തിൽ ചുമതലപെടുത്തി.

വേണുവിന്റെ തുടർ ചികിത്സാവശ്യാർഥമുള്ള പ്രാരംഭ ചിലവിലേക്കായി അടിയന്തിരമായി വേണ്ട ഫണ്ടിലേക്കായി പതിനെട്ടായിരം രൂപ യോഗത്തിൽ വെച്ച് തന്നെ സ്വരൂപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}