പറപ്പൂർ: മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പറപ്പൂർ പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു. കുറ്റിത്തറ യു.പി സ്കൂളിൽ നടന്ന കൺവെൻഷൻ മണ്ഡലം യു.ഡി.എഫ് കൺവീനർ പി.കെ അസ് ലു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ടി.കെ അബ്ദുറഹീം അധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് നേതാവ് പി.ഇഫ്ത്തിഖാറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ് നേതാക്കളായ കെ.എം കോയാമു, ടി.മൊയ്തീൻ കുട്ടി, ടി.പി അഷ്റഫ്, നാസർ പറപ്പൂർ,
മൂസ ടി എടപ്പനാട്ട്, ഇ.കെ സുബൈർ മാസ്റ്റർ, വി.എസ് ബഷീർ മാസ്റ്റർ, ടി.ഇ കുഞ്ഞിപ്പോക്കർ, എൻ.മജീദ് മാസ്റ്റർ, സി.അയമുതു മാസ്റ്റർ, സി. കുഞ്ഞമ്മദ് മാസ്റ്റർ, എം.കെ ഷാഹുൽ ഹമീദ്, സി.ടി സലീം, സിദ്ദീഖ് പൊട്ടിപ്പാറ, മജീദ് പാലാത്ത്, ഇ കെ സൈദുബിൻ, കെ എം നിസാർ, പി.മുഹമ്മദ് ഹനീഫ, പി.സുഭാഷ്, കെ എം മുഹമ്മദ്, എ.വി.ഇസ്ഹാഖ് മാസ്റ്റർ, എ.കെ ഷഹീം,
അംജതാജാസ്മിൻ,
ഉമൈബ ഉർഷമണ്ണിൽ, പി.ടി. റസിയ, ആബിദ പറമ്പത്ത്, വി.സലീമ ടീച്ചർ, സഫിയ കുന്നുമ്മൽ, എ.പി.ഷാഹിദ, പി.കെ നുജൂം എന്നിവർ പ്രസംഗിച്ചു.