ഇന്നലെ വാഹനാപകടത്തിൽ മരണപ്പെട്ട മറിയുമ്മയുടെ ഖബറടക്കം ഇന്ന്

വേങ്ങര: ഇന്നലെ വാഹനാപകടത്തിൽ മരണപ്പെട്ട പാക്കടപ്പുറായ സ്വദേശിനി മറിയുമ്മയുടെ ഖബറടക്കം ഇന്ന് ഉച്ചക്ക് 2 മണിക്ക് പാക്കടപ്പുറായ ജുമാ മസ്ജിദിൽ

ബസ് ബൈക്കിൽ തട്ടി ബൈക്ക് യാത്രക്കാരി മരിച്ചു. വേങ്ങര പാക്കടപ്പുറായ സ്വദേശി വലിയപറമ്പൻ അശ്രഫിന്റെ ഭാര്യ കള്ളിയത്ത് മറിയാമു (50) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് അപകടം.

പൂക്കിപ്പറമ്പിലെ മരണ വീട്ടിൽ പോയി വീട്ടിലേക്ക് ബന്ധുവിനൊപ്പം ബൈക്കിൽ മടങ്ങുമ്പോഴാണ് അപകടം. കക്കാട് കൂളത്ത് പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ബസ് തട്ടിയതിനെ തുടർന്ന് റോഡിലേക്ക് വീണ ഇവരുടെ ദേഹത്ത് ബസ് തട്ടി ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

മക്കൾ: ലബീബ, നബീല, നാസിം, മരുമകൻ: നിസാം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}