ഹജ്ജ്: മൂന്നാം ഗഡു മേയ് നാലുവരെ അടയ്ക്കാം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകാൻ അവസരം ലഭിച്ചവരുടെ മൂന്നാം ഗഡു പണം അടയ്‌ക്കേണ്ട സമയപരിധി മേയ് നാലുവരെ നീട്ടി. കഴിഞ്ഞ ശനിയാഴ്ചക്കുള്ളിൽ മൂന്നാം ഗഡു അടയ്ക്കണമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. രാജ്യത്താകെ 2635 പേർ മൂന്നാം ഗഡു പണം അടച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമയം നീട്ടിയത്.

കോഴിക്കോട്- 1,21,200 രൂപ, കൊച്ചി- 85,300 രൂപ, കണ്ണൂർ- 86,200 രൂപ എന്നിങ്ങനെയാണ് മൂന്നാം ഗഡു തുക അടയ്‌ക്കേണ്ടത്. നേരത്തെ എല്ലാവരും 2,51,800 രൂപ രണ്ടു ഗഡുക്കളായി നൽകിയിരുന്നു. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പെയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടയ്ക്കാം.

ഓൺലൈനായും പണമടയ്ക്കാം. അടയ്‌ക്കേണ്ട തുക സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}