കണ്ണമംഗലത്ത് തെരുവുനായ്ക്കൾ ആടുകളെ കൊന്നു

വേങ്ങര: തെരുവുനായ്ക്കൾ വളർച്ചയെത്തിയ രണ്ട് ആടുകളെ കടിച്ചുകൊന്നു. കണ്ണമംഗലം പഞ്ചായത്തിലെ ചെങ്ങാനി ഒന്നാം വാർഡിൽ പണ്ടാരപെട്ടി അസീസിന്റെ ആടുകളെയാണ് നായ്ക്കൾ കൊന്നത്. കൂടിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ നായ്ക്കൾ ഒരു ആടിന്റെ വയർഭാഗം ഭക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വാർഡംഗം ടി.പി. ഇസ്മായിൽ സ്ഥലം സന്ദർശിച്ചു. 

ഒരാഴ്ച മുമ്പ് ഇവിടെ രാത്രിയിൽ കോഴിക്കൂട് തകർത്ത് 10 കോഴികളെ കടിച്ചുകൊന്ന സംഭവവും ഉണ്ടായിട്ടുണ്ട്. എത്ര ബലമുള്ള കൂടും തകർക്കാൻ ശേഷിയുള്ള നായ്ക്കളാണ് അക്രമം നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}