ബെല്ലാരി ഇല്ലിപ്പിലാക്കൽ ജേതാക്കളായി

വേങ്ങര: ബെല്ലാരി ഇല്ലിപിലാക്കൽ വാട്സ്ആപ്പ് കൂട്ടായ്മ വേങ്ങര സംഘടിപ്പിച്ച മൂന്നാമത് 5s ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ റോയൽ ട്രാവെൽസ് മജെസ്റ്റിക് ടവർ വേങ്ങര സ്പോൺസർ ചെയ്യുന്ന ബെല്ലാരി ഇല്ലിപ്പിലാക്കലും & സ്കൈഫോൺ കാലിക്കറ്റ് സ്പോൺസർ ചെയ്യുന്ന റീഗൽ റഹ്മത്ത് നഗറും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബെല്ലാരി ഇല്ലിപ്പിലാക്കൽ വിജയികളായി.

വിജയികൾക്കുള്ള ട്രോഫികൾ സബാഹ് കുണ്ടു പുഴക്കൽ, എകെ നാസർ, നാസർ പറങ്ങോടത്ത് (മൊട്ട കാക്ക), മലപ്പുറം ജില്ലാ ഫുട്ബോൾ ട്രഷറർ നഹീം ചേറൂർ, റോയൽ ട്രാവൽസ് വേങ്ങര ബ്രാഞ്ച് മേനേജർ ഹംസ കൊമ്പൻ, അറഫാ നാസർ, സമീർ കല്ലൻ, 
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സുഹൈൽ പടിക്കതോടി, നജീബ് പറമ്പൻ, ഉമ്മർ കാവുങ്ങൽ, ശരീഫ് പന്തപ്പുലാൻ, സൈനുദ്ദീൻ അണ്ണേകാടൻ 
സെയ്താലി, ഹക്കീം കടവത്ത് എന്നിവർ നിർവഹിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}