ഊരകം: ജീവ കാരുണ്ണ്യ രംഗത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി എച്ച് സെന്ററിലേക് ഊരകം ഒ കെ എം നഗർ ശാഖ യൂത്ത് ലീഗ് കമ്മിറ്റി സമാഹരിച്ച തുക കൈമാറി. റമദാനിൽ നടത്തിയ ഫണ്ട് സമാഹരണ ക്യാമ്പയിനിലൂടെ 24750/- രൂപയാണ് യൂത്ത് ലീഗ് കമ്മിറ്റി സമാഹരിച്ചു കൈമാറിയത്.
ചടങ്ങിൽ എം കെ മുഹമ്മദ് മാഷ്, ഊരകം അഞ്ചാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് എം ടി, അബുദാബി കെ എം സി സി മെമ്പർ സാജു കെ ടി, യൂത്ത് ലീഗ് ബാരവാഹികളായ മുനീർ എൻ പി, അഫ്സൽ, ഷുഹൈബ് കെ ടി എന്നിവർ പങ്ക്ചേർന്നു.