വിഷു ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

വേങ്ങര: കുറ്റൂർ നോർത്ത് ജീവകാരുണ്യ കലാ സാംസ്കാരിക സാമൂഹിക രംഗത്ത് ജാതി മതം നോക്കാതെ  ശ്രദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന ആർ പി ടി പാരിക്കാട് കുറ്റൂർ നോർത്ത് പ്രദേശത്തെ അർഹരായ 86 കുടുംബങ്ങൾക്ക് വിഷു കിറ്റ് വിതരണം ചെയ്തു. ചെയർമാൻ യാസർ സി വി യുടെ പ്രത്യക നിർദേശപ്രകാരമാണ് കിറ്റ് വിതരണം നടത്തിയത്. രണ്ടാം വാർഡ് മെമ്പർ ഉമ്മർ കോയ വിതരണോദ്ഘാടനം നിർവഹിച്ചു.

നിഷാദ് കെ പി, ഇഖ്ബാൽ കെ ടി, ബാലൻ, ദർവൈസ്, സ്വഫ്വാൻ സി വി, സഹീർ സി വി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}