ആവേശമായി 'വോട്ട് മുറ്റം' ക്യാമ്പയിൻ

കോട്ടക്കൽ: പൊന്നാനി പാർലമെൻ്റ് മണ്ഡലം യു.ഡി. എഫ് സ്ഥാനാർത്ഥി ഡോ. എം.പി അബ്ദുസ്സമദ് സമദാനിക്ക് വോട്ടഭ്യർത്ഥിച്ച് കൊണ്ട് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം. എൽ. എയുടെ നേതൃത്വത്തിൽ നടന്ന 'വോട്ട് മുറ്റം' ശ്രദ്ധേയമായി.
പൊന്മള പഞ്ചായത്തിലെ 44, 45, 46 ബൂത്തുകൾ ഉൾക്കൊള്ളുന്ന ചാപ്പനങ്ങാടി പ്രദേശത്തെ യു.ഡി. എഫ് പ്രവർത്തകർക്കൊപ്പമാണ്
എം.എൽ. എ ഗൃഹസന്ദർശന ക്യാമ്പയിനിൽ പങ്കാളിയായത്. രാവിലെ 8 മണിക്ക് ആരംഭിച്ച 'വോട്ട് മുറ്റം' ഗൃഹസന്ദർശന ക്യാമ്പയിനിൽ നൂറോളം പ്രവർത്തകരടങ്ങിയ സ്ക്വാഡ്  വീടുകളും അങ്ങാടികളിലെ കവലകളും കടകളും സന്ദർശിച്ചു. കിടപ്പിലായ രോഗികളേയും വിശ്രമ ജീവിതം നയിക്കുന്ന യു ഡി എഫ് പ്രവർത്തകരേയും എം .എൽ .എ സന്ദർശിച്ചത് അവരിലും ആശ്വാസമുണ്ടാക്കി.
മണ്ഡലത്തിൽ
സജീവമായ സാന്നിധ്യം കൊണ്ടും ഇടപെടലുകൾ കൊണ്ടും ജനകീയനായ എം.എൽ.എ യുടെ നേതൃത്വത്തിലുള്ള യു.ഡി. എഫ് സംഘത്തെ ഹൃദ്യമായാണ് വോട്ടർമാർ വരവേറ്റത്. 

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ എം.എൽ. എയുടെ നേതൃത്വം പ്രവർത്തകരിലും വോട്ടർമാരിലും വലിയ ആവേശമാണുണ്ടാക്കിയത്.
യു.ഡി.എഫ് പൊന്മള പഞ്ചായത്ത് ചെയർമാൻ മണി പൊന്മള, ജനറൽ കൺവീനർ വി.എ.റഹ്‌മാൻ, പി.പി.മുഹമ്മദ്, കെ.സലീം, വി.കെ.മുസ്തഫ, എൻ.കെ.ഹഫ്സൽ റഹ്‌മാൻ, ടി.ഷാജഹാൻ, പി.ടി.അനസ് മാസ്റ്റർ, വി എ വഹാബ് കെ.ടി.ഹമീദ്, കെ.പി.കുഞ്ഞീൻ, ആർ.എം.മാനു, വി.സി.കുഞ്ഞാൻ, ബക്കർ വടക്കൻ, പി.എം.ഷറഫലി, റാഫി വേർക്കോട്ട് എന്നിവർ
ഗൃഹ സന്ദർശന ക്യാമ്പയിന്  നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}