പറപ്പൂർ കാട്ട്യേക്കാവിലെ ആറാട്ട് മഹോത്സവം സമാപിച്ചു

വേങ്ങര: പറപ്പൂർ കാട്ട്യേക്കാവ് ഭഗവതി കിരാത മൂർത്തി ക്ഷേത്രത്തിലെ ഈ വർഷത്തെ ആറാട്ട് മഹോത്സവം സമാപ്പിച്ചു. ഏഴു ദിവസങ്ങളിലായി നടന്ന ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചിറ്റാരി പാലക്കോൾ നാരായണൻ നമ്പൂതിരി കൊടിയേറ്റം നടത്തി.

ഉത്സവത്തിന്റ ഭാഗമായി മഹാഗണപതി ഹോമം, കളിയാട്ടം, കളംപാട്ട്, മൃത്യുഞ്ജയഹോമം, ഭഗവദ്സേവ, സർപ്പബലി, പള്ളിവേട്ട, ആറാട്ട് മഹാഗുരുതി,
ആദ്ധ്യാത്മിക പ്രഭാഷണം,ശ്രീ ഹരീശൻ കുറുപ്പിന്റെ മുഖ്യകാർമികത്വത്തിൽ കളംപാട്ട് എന്നിവ ഉണ്ടായി.

നൂറുകണക്കിന് സ്ത്രീ ഭക്തജനങ്ങൾ പങ്കെടുത്ത പൊങ്കാല സമർപ്പണത്തിന് സഹ തന്ത്രി മംഗലത്ത് മന ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി ഉദ്ഘാടനം ചെയ്ത സാംസ്‌കാരിക സഭയിൽ വെച്ച് മുൻ ക്ഷേത്ര ഭാരവാഹിയും വിദ്യുചക്തി ബോർഡിൽ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥനുമായ പി കെ പ്രഭാകരനേയും,
ഡൽഹിയിൽ വെച്ച് നടന്ന NCC ദേശീയ ക്യാമ്പിൽ സ്വർണമെഡൽ നേടിയ നാട്ടുകാരനായ ആദർശ് അമ്പാടിയേയും വേദിയിൽ സുധീർ നമ്പൂതിരി ആദരിച്ചു.ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ രവിനാഥ് ഇന്ദ്രപ്രസ്ഥം അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക സഭയിൽ ഡോക്ടർ ദമൻലാൽ മുഖ്യപ്രഭാഷണം നടത്തി.പി ജയരാജൻ, ഉഷ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

കോട്ടയ്ക്കൽ നയനി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്താർച്ചന, കാട്ട്യേക്കാവ് നടന വൈഭവത്തിന്റെ ക്ലാസിക്കൽ ഡാൻസ്, വിവിധ കലാ പരിപാടികൾ എന്നിവ നടന്നു. കെവി രാമൻകുട്ടി,
കൃഷ്ണ ടീച്ചർ കോട്ടയ്ക്കൽ എന്നിവർ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. എല്ലാ ദിവസവും മൂന്ന് നേരവും അന്നദാനവും ഉണ്ടായിരുന്നു. പള്ളിവേട്ടയിലും ആറാട്ട് സദ്യയിലും ആയിരകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ക്ഷേത്രം തന്ത്രി ചിറ്റാരിപാലക്കോൾ നാരായണൻ നമ്പൂതിരി, മേൽശാന്തി വിഷ്ണു പ്രസാദ് നമ്പൂതിരി, ദേവസ്വം ട്രസ്റ്റി ചെയർമാൻ രവിനാഥ് ഇന്ദ്രപ്രസ്ഥം, ബോർഡ് അംഗങ്ങളായ സുരേഷ്കുമാർ, വിശ്വനാഥൻ, ബാബുരാജൻ ചിറയിൽ,ജയേഷ് പി എം, ആഘോഷ സമിതി ഭാരവാഹികളായ സുകുമാരൻ, രവികുമാർ, വിജയൻ,ജയപ്രകാശ്, ജയരാജൻ, ബിനേഷ്, പ്രഭാകരൻ പി കെ,
രാധാകൃഷ്ണൻ ടി, ശിവദാസൻ ടി, അനിൽകുമാർ പി,മണികണ്ഠൻ, സജീവ് ടി ടി, മാതൃസമിതി ഭാരവാഹികളായ വിജയകുമാരി, ഉഷ സുരേന്ദ്രൻ, കവിത,ബിൻഷ, ദിവ്യ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}