ഊരകം: പഞ്ചായത്ത് ഒന്നാം വാർഡിൽ 2023-24 അധ്യയന വർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെയും വാർഡ് വികസന സമിതിയുടെയും നേതൃത്വത്തിൽ അനുമോദിച്ചു.
ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഊരകം പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഉബൈദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഒന്നാം വാർഡ് വികസന സമിതി ചെയർമാൻ മൻസൂർ തമ്മാഞ്ചേരി അധ്യക്ഷത വഹിച്ചു. മൻസൂർ പറമ്പൻ സ്വഗതം പറഞ്ഞു.
ജാബിർ ബാഖവി, വാർഡ് മെമ്പർ എൻ ടി ഷിബു, സലാംതോട്ടശേരി അലവി ഹാജി എന്നിവർ ആശംസ അറിയിച്ചു. മജീദ്, മുനീർ, സിയാദ്, അബ്ദുല്ല കുട്ടി, നസ്രുദീൻ, സുബൈർ തോട്ടശേരി എന്നിവർ നേതൃത്വം നൽകി. അഫ്സൽ നന്ദിയും പറഞ്ഞു.