എം എസ് സി ജോഗ്രഫി ഒന്നാം റാങ്ക് അഭീഷാ പട്ടാളത്തിനെ ആദരിച്ചു


തിരൂരങ്ങാടി: മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ നടത്തപ്പെടുന്ന എം എസ് സി ജോഗ്രഫി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കേരളത്തിനും മലപ്പുറം ജില്ലക്കും അഭിമാനമായി തിരൂരങ്ങാടി വെള്ളിനക്കാട് സ്വദേശി അഭിഷാ പട്ടാളത്തിൽ. പട്ടാളത്തിൽ പുരുഷോത്തമന്റെയും ഷൈനി ആശാവർക്കർ എന്നിവരുടെയും മകളാണ്.

മദ്രാസ് യൂണിവേഴ്സിറ്റിക്ക് കീഴിൽ വരുന്ന വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളിൽ നിന്നാണ് എം എസ് സീ 2023 – 2024 ബാച്ചിലെ വിദ്യാർത്ഥിനിയായ അഭിഷ ഈ നേട്ടം കരസ്ഥക്മാക്കിയത്.      

രാഷ്ട്രപതിയിൽ നിന്നും അവാർഡും ഫലകവും നൽകുന്ന
പുരസ്ക്കാരമാണിത്.

തിരൂരങ്ങാടി ഹൗസ് പ്രൊജക്റ്റ് ടീം ചെയർമാൻ കെ ടി മൊയ്തീൻകുട്ടി അവാർഡ് തുകയും മോമെന്റോയും സമ്മാനിച്ചു. വി എം ഹംസക്കോയ, സിറാജുദ്ദീൻ പൊറ്റയിൽ, അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}