കരീം കാംബ്രന് കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് യാത്രയയപ്പ് നൽകി

വേങ്ങര: വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാംബ്രന്  വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ഇന്ദിരാ ഭവനിൽ വെച്ച് യാത്രയയപ്പ് നൽകി.

നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻകുട്ടി മാട്ടറ അധ്യക്ഷനായി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ, മണ്ഡലം കോൺഗ്രസ് ട്രെഷെറർ പി കെ മൂസ ഹാജി, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി, നിയോജക മണ്ഡലം ഭാരവാഹി കളായ കോയ കുറ്റൂർ, മുഹമ്മദലി തിരുരങ്ങാടി, ഫൈസൽ കാരാടൻ,മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി പി കെ ഹസ്സൻ, ടൗൺ കോൺഗ്രസ് ഭാരവാഹികളായ ഷെഫീഖ് കരിയാടൻ, അഷ്റഫ് കെ.ടി, റഷീദ് വി,ശ്രീധരൻ, കുട്ടിക്ക, മുസ്തഫ കെ.ടി എന്നിവർ സംസാരിച്ചു. 

നിയോജക മണ്ഡലം സെക്രട്ടറി കെ.കെ അബുബക്കർ സ്വാഗതവും ടൗൺ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ബഷീർ പുള്ളിശ്ശേരി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}