എടവണ്ണ / പാലപ്പെറ്റ: പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രഷ്ട്രീയം പറയുക പ്രമേയത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി സാക്ഷരതാ സാമയികത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ തല ഉദ്ഘാടനം പാലപ്പെറ്റ ഷാലിമാർ ഓഡിറ്റോറിയത്തിൽ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി മുഈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സൗഹൃദ ജീവിതത്തിന് സമൂഹത്തെ പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാമയികം സംഘടിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് ആഗോള വ്യാപകമായി നടക്കുന്ന പരിശ്രമങ്ങളോടുള്ള ഐക്യദാർഢ്യം കൂടിയാണ് എസ് വൈ എസ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. മനുഷ്യൻ്റെ ആർത്തിയുടെ അനന്തരഫലമായി സംഭവിച്ച പാരിസ്ഥിതിക കൈയ്യേറ്റങ്ങൾ ജീവൻ്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ യുവാക്കളെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് സജ്ജമാക്കാൻ സാമയികം ലക്ഷ്യമിടുന്നുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ എക്കോ ഗാതറിംഗ്, ഉദ്യാന നിർമ്മാണം,വൃക്ഷ തൈ നടൽ , ഡോക്യുമെൻ്ററി പ്രദർശനം, ഖബർസ്ഥാനുകൾ സന്ദർശക സൗഹൃദമാക്കൽ, പരിസ്ഥിതി പ്രവർത്തകർക്ക് ആദരിക്കൽ ഉൾപ്പെടെ വിവിധ പദ്ധതികൾ സാമയികത്തിൻ്റെ ഭാഗമായി നടക്കും. ക്യാമ്പയിൻ ഒരു മാസം നീണ്ട് നിൽക്കും.
സൈദ് മുഹമ്മദ് അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി കെശക്കീർ അരിമ്പ്ര വിഷയാവതരണം നടത്തി.
സയ്യിദ് ഹൈദരലി എടവണ്ണ പ്രാർത്ഥന നിർവ്വഹിച്ചു. പി ടി നജീബ്, ടി അബ്ദുൽ നാസർ , പി മുനീർ, നിസാം പത്തപ്പിരിയം, മുഹമ്മദ്, ആബിദ് സഖാഫി നേതൃത്വം നൽകി. പി കെ മുഹമ്മദ് ശാഫി സ്വാഗതവും മൻസൂർ പത്തപ്പിരിയം നന്ദിയും പറഞ്ഞു.