പാക്കടപ്പുറായ:
ഫ്രടേണിറ്റി മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും, കരിയർ ഗൈഡൻസും സഘടിപ്പിച്ചു. ഫ്രറ്റേണിറ്റി പാക്കടപ്പുറായ സർക്കിൾ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ഫയാസ് ഹബീബ് ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളുമായ് സംവദിച്ചു. വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് പി പി കുഞ്ഞാലി മാസ്റ്റർ സ്വാഗതം പറഞ്ഞു.
ഫ്രറ്റേണിറ്റി വേങ്ങര മണ്ഡലം സെക്രട്ടറി ഇർഫാൻ, വെൽഫെയർപാർട്ടി മണ്ഡലം ട്രഷറർ അഷ്‌റഫ് പാലേരി മുജീബ് എം. എൻ പി. പി. സിദ്ധീഖ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
ഫുൾ A+ ലഭിച്ചവക്കുള്ള സമ്മാനവിതരണത്തിനു പി. പി. അബ്ദുറഹ്മാൻ, അഹമദ് ഫസൽ എന്നിവർ നേതൃത്വം നൽകി. നിഹാദ് പി. പി നന്ദി പറഞ്ഞു.