ഊരകം കൃഷിഭവൻ ഹാളിൽ വാർഡ് തല ആർ പി മാർക്ക് പരിശീലനം സംഘടിപ്പിച്ചു

ഊരകം: മലപ്പുറം ജില്ലാ കുടുംബശ്രീ മിഷൻ ബാലസഭ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശുചിത്വത്സവം പരിപാടിയുടെ ഭാഗമായി വാർഡ് തല ആർ പി മാർക്ക് പരിശീലനം സംഘടിപ്പിച്ചു.

കുട്ടികളിലെ ശുചിത്വ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വാർഡ് തലങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വേങ്ങര ഊരകം പഞ്ചായത്തുകളിൽ നിന്നായി 50ലധികം റിസോഴ്സ് പേഴ്സണൻ മാർ പരിപാടിയിൽ പങ്കെടുത്തു.
പരിശീലനത്തിന് കുടുംബശ്രീ പരിശീലകരായ കെ കെ അബൂബക്കർ മാസ്റ്റർ, റഹീം കുഴിപ്പുറം, നിജിഷ വേങ്ങര, ജ്വാല ഹെൽത്ത് ഇൻസ്പെക്ടർ ഹരീഷ്, ശഹർബാനു തുടങ്ങിയവർ നേതൃത്വം നൽകി.

സിഡിഎസ് ചെയർപേഴ്സൺമാരായ സജിനി, പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}