പറപ്പൂർ: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ദിനാഘോഷവും എന്നിടം പദ്ധതി ഉദ്ഘാനവും സംഘടിപ്പിച്ചു. രണ്ടാം വാർഡ് പുഴച്ചാൽ എൽ പി സ്കൂളിൽ നടന്ന വാർഷികാഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.അംജദ ജാസ്മിൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡൻറ് എം.കെ റസിയ അധ്യക്ഷത വഹിച്ചു.
ഇ കെ സുബൈർ മാസ്റ്റർ, അശ്വതി എന്നിവർ ക്ലാസ്സ് എടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ.കെ സൈദുബിൻ, സി.ഡി.എസ് വൈസ് പ്രസിഡൻറ് കെ.സി സഫിയ, വി.എസ് ബഷീർ മാസ്റ്റർ, സി.ഡി.എസ് കൺവീനർ സുൾഫത്ത്, കെ.സിനി, ജിജി, ഷാബി നൗഷാദ്,സജ്നി ഗംഗ, എന്നിവർ പ്രസംഗിച്ചു. എ പ്ലസ്സ് ജേതാക്കൾക്ക് ആദരം, ബാലസഭ കലാപരിപാടികൾ എന്നിവയും നടന്നു.