മഞ്ചേരി: സമൂഹത്തിലെ പ്രധാനപ്പെട്ട വിഭാഗമായ ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ സാമൂഹിക ശേഷി നൈപുണികളുടെ വികാസത്തിനായി സമഗ്ര പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്ന് എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സമൂഹത്തിലെ മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തിൽ വ്യത്യസ്തമായ വെല്ലുവിളികളെ നേരിടുന്നവരാണ് ഭിന്നശേഷിയുള്ളവർ. ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്നങ്ങളെയും ആവശ്യങ്ങളെയും അധികാരികൾ പ്രത്യേക ജാഗ്രതയോടെ പരിഗണിക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു. മഞ്ചേരി യൂത്ത് സ്ക്വയറിൽ ഭിന്നശേഷിക്കാരുടെ നാനോന്മുഖമായ പുരോഗതികൾ നടപ്പിലാക്കുന്നതിന് പ്രത്യേക കർമ്മപദ്ധതികൾ ആവിഷ്കരിച്ചു. ജില്ലയിൽ നിന്ന് പ്രത്യേകം തെരെഞ്ഞെടുക്കപ്പെട്ട സ്കഫോൾഡ് ഫോറം അംഗങ്ങൾക്കുള്ള ജില്ല ശിൽപശാല എസ് വൈ എസ് സംസ്ഥാന വൈസ്പ്രസിഡണ്ട് ഇ. കെ.മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹികം പ്രസിഡണ്ട് സൈദ് മുഹമ്മദ് അസ്ഹരി അധ്യക്ഷത വഹിച്ചു.ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രത്യേക മാർഗരേഖയുടെ അവതരണം തൃശൂർ സാന്ത്വന കേന്ദ്രം ഡയറക്ടർ ബഷീർ അശ്റഫി നിർവ്വഹിച്ചു. സൈദ് മുഹമ്മദ് അസ്ഹരി, പി.കെ. മുഹമ്മദ് ശാഫി,പി പി മുജീബ് റഹ്മാൻ, സുൽഫീക്കർ അരീക്കോട് സംസാരിച്ചു.
ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസം നടപ്പാക്കണം - എസ് വൈ എസ്
admin
Tags
Malappuram