വിജയികളെ ആദരിച്ചു

വേങ്ങര: കണ്ണമംഗലം പഞ്ചായത്ത് 18-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെയും എൽഎൽബി നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കുറുക്കൻ മുഹമ്മദാജി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പൂക്കുത്ത് മുജീബ്, വേങ്ങര നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പുള്ളാട്ട് ഷംസുദ്ദീൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ അരീക്കൻ കുഞ്ഞുട്ടി, നാസർ മുഖം വീട്ടിൽ, സിദ്ദീഖ് പി എം, ഹസ്സൻകുട്ടി കാമ്പ്രൻ, കെ ടി അലവിക്കുട്ടി, മുജീബ് അരീക്കൻ, കെ വി മൂസ, നീലകണ്ഠൻ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി ചാലിൽ ശങ്കരൻ സ്വാഗതവും ഇപി സൈതു നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}