വേങ്ങര: വലിയോറയിലെ കലാ കായിക സാംസ്‌കാരിക രംഗങ്ങളിൽ നിറസനിദ്യമായ മാച്ചിസ്‌മോ മിനിബസാർ ആദരം-24 എന്ന പേരിൽ പി പി ടി എം വൈ എച് എസ് ചേറൂർ സ്കൂളിൽ നിന്നും റിട്ടയർ ചെയ്ത പറങ്ങോടത്ത് മജീദ് മാസ്റ്ററെ ജന്മനാട് ആദരിച്ചു. കൂടാതെ പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അവാർഡ് ദാനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹിജ ഇബ്രാഹിം, പറങ്ങോടത്ത് അബ്ദുൽ അസീസ്, പഞ്ചായത്ത് അംഗങ്ങളായ ആസ്യ മുഹമ്മദ്, നഫീസ എ കെ എന്നിവർ പങ്കെടുത്തു.
ക്ലബ് സെക്രട്ടറി സൽമാൻ കൈപ്രൻ സ്വാഗതവും പ്രസിഡന്റ് ഇസ്മായിൽ അധ്യക്ഷതയും ജോയിൻ സെക്രട്ടറി ഷഫീഖ് ഇ കെ നന്ദിയും പറഞ്ഞു. ഷറഫലി ഇ കെ ഇബ്രാഹിം എൻ കെ സമദ് തയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകി.