ആദർശിനെ ആര്യവൈദ്യ ശാല വർക്കേഴ്സ് യൂണിയൻ ആദരിച്ചു

കോട്ടക്കൽ: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ സിവിൽ സർവീസ് പരീക്ഷയിൽ ഇന്ത്യൻ ഫോറസ്റ്റ് സർവീസിന്  ദേശീയതലത്തിൽ എട്ടാം റാങ്കും സംസ്ഥാനതലത്തിൽ ഒന്നാം റാങ്കും നേടി ഐ എഫ് എസ് പ്രവേശം ലഭിച്ച ആദർശിനെ ആര്യവൈദ്യ ശാല വർക്കേഴ്സ് യൂണിയൻ എ ഐ ടി യു സി ആദരിച്ചു.

ആര്യവൈദ്യശാലയിൽ നിന്ന് വിരമിച്ച ഗണേശൻ്റെയും കോട്ടക്കൽ ഗവ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുജാതയുടെയും മകനാണ് ആദർശ്. കോട്ടക്കൽ കോട്ടപ്പടിയിലെ വർക്കേഴ്സ് യൂണിയൻ ഹാളിൽ നടന്ന അനുമോദന യോഗത്തിൽ ആര്യവൈദ്യശാല ചീഫ് എക്സിറ്റ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികുമാർ മുഖ്യാതിഥിയായി. മലപ്പുറം ഡി.എഫ്.ഒ ജയപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. 

കെ സുകുമാരൻ (വർക്കിംഗ് പ്രസിഡണ്ട് , ആര്യവൈദ്യശാല വർക്കേഴ്സ് യൂണിയൻ) അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. പി ഹരിദാസൻ, പി.സി. പ്രദീപ്കുമാർ, കെ മനോജ് കുമാർ എന്നിവർ ആശംസഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി  കെ മധു സ്വാഗതവും, സെക്രട്ടറി ടി എം മധുസൂദനൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}