വേങ്ങര: വിദ്യാർത്ഥികൾ പഠനമേഖലയിൽ ഉയർന്ന നിലവാരം പുലർത്തുന്നതോടൊപ്പം ധാർമ്മിക മൂല്യങ്ങളും ആദർശ ബോധവും കാത്ത് സൂക്ഷിക്കുന്നവരുമാകണമെന്ന് പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ പറഞ്ഞു.
'സുകൃത വീഥിയിൽ കൂട്ടുകൂടാം' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.ബി.വി തഹ്ദീസ്
ശാക്തീകരണ കാമ്പയിൻ്റെ ഭാഗമായി നടക്കുന്ന റെയ്ഞ്ച് കൺവൻഷനുകളുടെ മലപ്പുറം വെസ്റ്റ് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വേങ്ങര ലൈവ്.
വേങ്ങര റെയ്ഞ്ചിലെ
അരീക്കുളം ഇഹ് യാഉൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസയിൽ നടന്ന പരിപാടിയിൽ
ശിഹാബുദ്ദീൻ ഫൈസി ചേറൂർ അധ്യക്ഷനായി. അനീസ് ഫൈസി മാവണ്ടിയൂർ, യു.കെ.എം ബശീർ മൗലവി, പി.പി അബ്ദുറഹീം മുസ് ലിയാർ, മുജീബ് റഹ്മാൻ ബാഖവി, അബ്ദുറഹീം ഫൈസി പ്രസംഗിച്ചു.
സയ്യിദ് സൈതലവിക്കോയ തങ്ങൾ, ഫഖ്റുദ്ദീൻ കെ.കെ, ജില്ലാ ഭാരവാഹികളായ മുഹമ്മദ് സലീൽ ഇരിങ്ങാവൂർ, ഫസീഹ് പടപ്പറമ്പ്, മുഹമ്മദ് ശബീഹ് തങ്ങൾ, ശമീൽ കെ, മുഹമ്മദ് ജവാദ് കെ എന്നിവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് സിനാൻ കോട്ടൂർ സ്വാഗതവും
മുഹമ്മദ് സിനാൻ പി നന്ദിയും പറഞ്ഞു.