കണ്ണമംഗലം: ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ വന്യജീവികളാൽ കൃഷി നാശം വിതച്ച കൃഷിയിടങ്ങൾ ജനപ്രതിനിധികളും കൃഷി ഉദ്യോഗസ്ഥരും സന്ദർശിച്ച് നാശ നഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിച്ചു.
അർഹതപ്പെട്ട നഷ്ട പരിഹാരം ലഭ്യമാക്കാനും
സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കാനും ആവശ്യമായ നിർദേശങ്ങൾ നൽകി.
വേങ്ങരബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസിറ ടീച്ചർ, വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, കണ്ണമംഗലം പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൺ റൈഹാനത്,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പികെ സിദ്ദിഖ്, വേങ്ങര ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജൈസൽ, കണ്ണമംഗലം പഞ്ചായത്ത് കൃഷി ഓഫീസർ സാലിം, കണ്ണമംഗലം കൃഷി അസിസ്റ്റന്റ് ഓഫീസർ അജിത്, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.