വേങ്ങര: മദ്യവ്യാപനത്തിന്റെ വെടിപ്പുരക്ക് തീ കൊടുക്കുവാനുള്ള സംസ്ഥാന ഗവന്മെന്റ് തീരുമാനം കേരളീയ സമൂഹത്തിൽ അപരിഹാര്യമായ സാമൂഹിക വിസ്ഫോടനത്തിന് വഴിയൊരുക്കുമെന്ന് സി.എസ്.ഐ. മഹാഇടവക ബിഷപ് ഡോ: റോയ്സ് മനോജ് വിക്ടർ അഭിപ്രായപ്പെട്ടു. മദ്യനിരോധനസമിതി 46ാമത് സംസ്ഥാന സമ്മേളനം വേങ്ങര വ്യാപാരഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഫെസർ ടി.എം. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
മദ്യത്തിൻ്റെ ദൂഷ്യ ഫലമനുഭവിക്കുന്ന കുടുംബിനികൾ ഒറ്റക്കെട്ടായി ഇറങ്ങിയാൽ മാത്രമേ ഈ വിപത്തിൽ നിന്ന് സമൂഹം രക്ഷ പ്രാപിക്കൂവെന്ന് മുഖ്യപ്രഭാഷണം നിർവ്വഹിച്ച ഡോക്ടർ ഹുസൈൻ മടവൂർ പറഞ്ഞു. ബ്രഹ്മകുമാരീസ് കോഡിനേറ്റർ മീന ബെഹൻ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രമുഖ സാഹിത്യകാരനംപ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.പി.എം. മനോജ് എംബ്രാന്തിരി, പി കുഞ്ഞാ വു ഹാജി ,കെ പി ഹസീന ഫസൽ , കെ ജി ബാബു ,ആർ. .രഘു,സിദ്ധീഖ് മൗലവി അയിലക്കാട്, പ്രഫസർ ഒ.ജെ.ചിന്നമ്മ, ജോയ് അയ്രൂർ, പി കെ സിദ്ധീഖ് , പി.കെ അസ് ലു ,എൻ.പി. അസൈനാർ, കുര്യൻ തെക്കെക്കണ്ടത്തിൽ, മെഴ്സിജോയ് ,ഒ.ജെ ചിന്നമ്മ ,പി അസീസ് ഹാജി , എം.കെ സൈനുദ്ധീൻ ഹാജി ,ഐ സി മേരി ,മോഹന കുമാരൻ ,പി പി എ ബാവ ,വി പി ശ്രീധരൻ മാസ്റ്റർ , അഷ്റഫ് മവ്വൽ ,ഫാത്തിമ ടീച്ചർ മലപ്പുറം ,ഉദയ കുമാർ മാസ്റ്റർ , കെ.ടി എ മജീദ്, സിറാജുദ്ധീൻ വേങ്ങര ,അഷ്റഫ് മനരിക്കൽ , ബദറുദ്ധീൻ ഗുരുവായൂർ ,സത്യൻ മാസ്റ്റർ , കൊടിയേങ്ങൽ മജീദ് ഹാജി ,മച്ചിങ്ങൽ സലാം ഹാജി , ടി മുഹമ്മദ് റാഫി , ആർട്ടിസ്റ്റ് ശശികല ,ചവറ ഗോപ കുമാർ ,മാക്ക പയ്യപ്പിള്ളി ,ടി കെ എ അസീസ് , മുജീബ് റഹ്മാൻ വയനാട് , തുടങ്ങിയവർ പ്രസംഗിച്ചു. നേരത്തെ, സ്വാഗത സംഘം ചെയർമാൻ കെ.കെ. മൻസൂർ കോയതങ്ങൾ പതാകയുയർത്തിയതോടെ സംസ്ഥാന സമ്മേളനത്തിത്തിന് തുടക്കമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുക്കണക്കിന് മദ്യവിരുദ്ധ പ്രവർത്തകർ വേങ്ങര ടൗണിൽ പ്രകടനം നടത്തി. പ്രകടനത്തിന് അലി മനോല , വി പി ശ്രീധരൻ മാസ്റ്റർ , ലൈല രാമനാട്ടുകര ,സുഹറ നരിക്കുനി , കുഞ്ഞി മുഹമ്മദ് പന്താവൂർ , ടി.വി മുഹമ്മദ് അബ്ദു റഹിമാൻ ,സുനിത സി , മൈമൂന എൻ ടി ,കെ കെ അബൂബക്കർ മാസ്റ്റർ , എം ബിന്ദു , ജമീല സി ,സഹദേവൻ പാലക്കാട് , രാജീവൻ ചൈത്രം ,റൈഹാനത്ത് ബീവി , പ്രണവം പ്രസാദ് ,മൈമുന ടി. കെ , സുബൈദ എ ,കൗസല്ല്യ ബി കെ ,പൊയിലിൽ കൃഷ്ണൻ , സൗദ രാമനാട്ടുകര ,സഫിയ ബേപ്പൂർ , കെ സീനത്ത് ബീവി , ലൈല കരുമ്പിൽ ,പടുവാട്ട് ഗോപാല കൃഷ്ണൻ ,സൈനുൽ ആബിദ് , അഷ്റഫ് ചേലാട്ട് , പ്രസന്ന കുമാരി ടീച്ചർ ,ഫിറ്റ് വെൽ ഹസ്സൻ , എ.പി അബൂബക്കർ , ടി പി മുഹമ്മദലി ,നഫീസത്ത് ബീവി , മുഹമ്മദ് ത്വയ്യിബ് എ , ലൈല കക്കാട് , ജോയ് തോമസ് , സലീന പി , മോഹൻ രാജ് കെ ,സൈനബ നൗഫൽ , ജമീല ടി.പി , പ്രസീത കെ ,തുടങ്ങിയവർ നേതൃത്വം നൽകി എം.പി.മന്മഥൻ അവാർഡ്, കൊട്ടാരക്കര ആശ്രയയുടെ സെക്രട്ടറി കലയപുരംജോസിനും ഏറ്റവും നല്ല ജില്ലകൾക്കുള്ള ജിസ്മോൻ സ്മാരക അവാർഡ് ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കും സമ്മാനിച്ചു.
ഏട്ടൻ ശുകപുരം സ്വാഗതവും വാസുദേവൻ അടാട്ട് നന്ദിയും പറഞ്ഞു.