കാറ്റും മഴയും: വേങ്ങരയിൽ വ്യാപക നാശനഷ്ടം

വേങ്ങര: ഇന്നലെ രാത്രി വീശിഅടിച്ച കാറ്റിൽ വേങ്ങരയിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകിയും മുറിഞ്ഞും വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

ഊരകം, വേങ്ങര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകളും വൈദ്യുതി ലൈനുകളും പൊട്ടി വീണിട്ടുണ്ട്. ഇതേ തുടർന്ന് ഇന്നലെ രാത്രി മുതൽ വൈദ്യുതി ബന്ധം വിവിധയിടങ്ങളിൽ തകരാറിലായിരിക്കുകയാണ് വൈദ്യുതി പുന:സ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കെ എസ് ഇ ബി ജീവനക്കാർ. വൈകുന്നേരത്തോടെ മാത്രമേ പൂർണ്ണമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളു എന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}