എ ആർ നഗർ: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ മുപ്പത്തിമൂന്നാം രകതസാക്ഷിത്വ ദിനത്തിൽ അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ പുഷ്പാർച്ചനയും അനു സ്മരണയോഗവും സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. ബേങ്ക് വൈസ് പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മൊയ്ദീൻകുട്ടി മാട്ടറ, ഉബൈദ് വെട്ടിയാടൻ, മജീദ് പൂളക്കൽ, സുരേഷ് മമ്പുറം, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് പി കെ ഫിർദൗസ്, വാർഡ് മെമ്പർ ഷൈലജ പുനത്തിൽ, മഹിളാ കോൺഗ്രസ് അസംബ്ലി ജനറൽ സെക്രട്ടറി സുഹറ പുള്ളിശ്ശേരി, എന്നിവർ സംസാരിച്ചു.
അസ്ലം മമ്പുറം, ശരീഫ് മമ്പുറം, ശങ്കരൻ കൊളപ്പുറം, ഷെഫീഖ് കരിയാടൻ, ശ്രീധരൻ കൊളപ്പുറം എന്നിവർ നേതൃത്വം നൽകി.