യൂറോകപ്പും കോപ്പ അമേരിക്കയും ട്വന്റി 20 ലോകകപ്പും ചേർന്ന് സമ്മാനിക്കുന്നത് അസാധാരണമായ ആഘോഷക്കാലം

ഫോട്ടോ: ക്ലമ്പിൽ ഫുട്‌ബോൾ മത്സരം കാണുന്ന പുഴച്ചാൽ എസ് എഫ് സി ക്ലമ്പ് പ്രവർത്തകർ


വേങ്ങര : കളി ജർമനിയിലോ അമേരിക്കയിലോ ആകട്ടെ, ആരവമുയരുന്നത് മലപ്പുറത്താകും. കോപ്പ അമേരിക്കയും യൂറോകപ്പും ഒരുമിച്ചെത്തിയത് മലപ്പുറത്തെ ഫുട്ബോൾ ആരാധകരെ ഉത്സവ ലഹരിയിലാക്കി. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കൂടിയാകുമ്പോൾ പോരെ പൂരം! നാലാൾ കൂടുന്നിടത്തെല്ലാം കളിതന്നെ ചർച്ച.

ഫുട്ബോളും ക്രിക്കറ്റും ഒറ്റയിരിപ്പിലിരുന്ന് കാണാനുള്ള അവസരമാണിപ്പോൾ. യൂറോകപ്പിൽ വൈകുന്നേരം ആറര, ഒൻപതര, 12.30 സമയങ്ങളിലായി മൂന്നു കളികളുണ്ട്. ഇതിനിടയിലാണ് ട്വന്റി 20 ക്രിക്കറ്റും. കോപ അമേരിക്കയുടെ സമയം പുലർച്ചെ മൂന്നര, അഞ്ചര, ഏഴര എന്നിങ്ങനെയാണ്. വൈകുന്നേരം ആറരയ്ക്ക് കളി കാണാൻ ഇരുന്നാൽ അടുത്തദിവസം രാവിലെ ഒൻപതര വരെ കളി തന്നെ കളി.

എന്നാൽ, കോപ്പ അമേരിക്കയുടെ തത്സമയ സംപ്രേഷണം ഇന്ത്യയിലാരും ഏറ്റെടുത്തിട്ടില്ല. ഓൺലൈനിൽ കാണുന്ന പ്രതീക്ഷയിലാണ് ആരാധകർ.

നാട്ടിലെ ഫുട്ബോൾ ആരാധകരിൽ 80 ശതമാനവും അർജന്റീന, ബ്രസീൽ പക്ഷക്കാരാണ്. ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയുടെ കളി കാണാൻ കഴിയുമെന്ന പ്രതീക്ഷ ആരാധകർ കൈവിട്ടിട്ടില്ല. അവസാന നിമിഷം ആരെങ്കിലും സംപ്രേഷണം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.

വേറിട്ട കേളീശൈലികളാണ് യൂറോപ്പിലും തെക്കേയമേരിക്കയിലും. നീളൻ പാസുകളിലൂടെ വേഗമാർന്ന ആക്രമണ ഫുട്ബോളാണ് യൂറോപ്പിലെങ്കിൽ കുറിയ പാസുകളിലൂടെ ഫുട്ബോളിന്റെ ചടുല നർത്തന സൗന്ദര്യം പുറത്തെടുക്കുന്ന ശൈലിയാണ് കോപ്പയിൽ നിറയുക. രണ്ടു ശൈലിയും ഒരുമിച്ചുകാണാനുള്ള അവസരം കൂടിയാണിത്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}