കുറ്റാളൂർ: വായനവാരവുമായി ബന്ധപ്പെട്ട് ജിഎൽപിഎസ് ഊരകം കീഴ്മുറി, കുറ്റാളൂർ സ്കൂളിൽ എഴുത്തുകാരി നിസ്സാറ കല്ലുങ്ങലുമായി കുട്ടികൾ അഭിമുഖം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ. സുലൈമാൻ യു, മിനി ടീച്ചർ, രതി ടീച്ചർ, ജിൻഷ് സർ എന്നിവർ സംസാരിച്ചു.
വായനവാരവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനദാനവും നടത്തി.