എ ആർ നഗർ: വിദ്യാർത്ഥികൾക്ക്
ചെറിയ പ്രായത്തിൽ തന്നെ ലക്ഷ്യം നിർണയിച്ചു നൽകണമെന്നും സ്വപ്നങ്ങൾ കാണാൻ പഠിപ്പിക്കണമെന്നും കുരിക്കൾ സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച
വിദ്യഭ്യാസ സെമിനാർ അഭിപ്രായപ്പെട്ടു.
അങ്ങേയറ്റത്തെ താൽപര്യം കൊണ്ടും
നിരന്തര പരിശ്രമം കൊണ്ടും മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയൂ. വിജയത്തിലേക്ക് കുറുക്കു വഴികൾ ഇല്ല എന്ന തിരിച്ചറിവും വിദ്യാർത്ഥികൾക്ക് കൈമാറണം
മത്സര പരീക്ഷകൾക്ക് പ്രാധാന്യം നൽകുന്ന കരിക്കുലം രൂപപ്പെടുത്തണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
സിവിൽ സർവീസ് പുതിയ ബാച്ചിൻ്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ എം. ടി നിർവഹിച്ചു.
പി.ടി.എ പ്രസിഡൻ്റ് ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി അബ്ദുള്ള ഷാഫി ആശംസകൾ നേർന്നു.
അക്കാദമി ബോർഡ് മെമ്പർ പി.കെ അംജദ് അധ്യക്ഷനായിരുന്നു.
അക്കാദമി കോ കരിക്കുലർ കോഡിനേറ്റർ ഭാവന ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.
കോഴിക്കോട്
എൻ.ഐ. ടി യിലെ ടി.പി ലുഖ്മാനുൽ ഹഖീം ,
ഡൽഹി യൂണിവേഴ്സിറ്റി അലുംനി അഖിൽ രക്ഷിതാക്കളോട് സംവദിച്ചു.
കഴിഞ്ഞ വർഷത്തെ ബാച്ചിൽ നിന്നും സ്കോളർഷിപ്പിന് അർഹയായ പി.കെ. ഫാത്തിമ മിൻഷ അനുഭവങ്ങൾ പങ്കുവെച്ചു.
പുതിയ കാലത്തെ പഠനം എന്ന വിഷയത്തിൽ ശ്രീകുമാർ സാർ ക്ലാസിന് നേതൃത്വം നൽകി.
അക്കാദമി ഡയറക്ടർ മുനീർ മാസ്റ്റർ സ്വാഗതവും
കോഡിനേറ്റർ ശരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു
സകീന ടീച്ചർ, അസറുദ്ധീൻ, റബീഹ് മാസ്റ്റർ, മഹറൂഫ് മാസ്റ്റർ നേതൃത്വം നൽകി.