വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ - ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന നാഷണൽ പൊളിറ്റിക്സ് ഓൺലൈൻ കൂട്ടായ്മയുടെ ഏഴാം വർഷികം സെപ്തംബർ ഒന്നിന് കൊല്ലത്ത് നടക്കും.
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബിൻ്റെ നാമധേയത്തിൽ ത്സാർഖണ്ഡിൽ പ്രവർത്തിച്ച് വരുന്ന സെന്റർ ഫോർ എജ്യുക്കേഷൻ &എംപ്വർമെന്റ് , വിവിധ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നടപ്പിലാക്കിയ കുടിവെള്ള പദ്ധതി, റിലീഫ് പ്രവർത്തനങ്ങൾ എന്നിവയാണ് നാഷണൽ പൊളിറ്റിക്സ് ഓൺലൈൻ കൂട്ടായ്മയുടെ പ്രധാന സംരംഭങ്ങൾ.
നിർമ്മാണത്തിലിരിക്കുന്ന
തമിഴ്നാട് - സേലത്തെ ഖാഇദെ മില്ലത്ത്
മോറൽ സ്കൂളും
ത്സാർഖണ്ഡ് - ജാതാരയിലെ കൾച്ചറൽ സെൻ്ററും പുതിയ പദ്ധതികളാണ്.
ഏഴാം വാർഷികത്തിൽ വിദ്യാഭ്യാസ - സാമൂഹ്യക്ഷേമ രംഗത്ത് നടപ്പിലാക്കുന്ന ഏഴിന കർമ്മ പദ്ധതികൾക്ക് രൂപം നൽകും.
പാണക്കാട് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ചെയർമാൻ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജന: കൺവീനർ പുള്ളാട്ട് ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
നാസിമുദ്ദീൻ പള്ളിമുക്ക് ഇരവിപുരം, നസീർ കരമേൽ കൊല്ലം, ടി പി എം ബഷീർ, എ കെ മുസ്തഫ തിരൂരങ്ങാടി, എ കെ ആരിഫ് മഞ്ചേശ്വരം, ബി എ റഹ്മാൻ ആരിക്കാടി, ഒ സി ഹംസ തളിപ്പറമ്പ്, മുഹമ്മദ് ആറളം, സഫറുള്ള അരീക്കോട്, നാസർ മേപ്പാടി,
അൻവർ റഷീദ് ബാഖവി, വി പി ജസീം, നിസാർ കാടേരി, സത്താർ കുറ്റൂർ, ബീരാൻ ഹാജി വെങ്ങാട്, വി വി അബ്ദു ബാoഗ്ലൂർ, എ കെ സിദ്ധീഖ്, ഫൈസൽ കൊല്ലോളി, ഹുസൈൻ ഊരകം, സി പി ഇബ്രാഹിം, ശിഹാബ് മേപ്പാടി, അഡ്വ എ പി നിസാർ, പഫീകറലി കരുവാങ്കല്ല്, വി എസ് മുഹമ്മദലി, അമീർ മനാട്ടി,മേകരുമ്പിൽ നാസർ, വി കെ അമീർ, ഹാപ്പി പറപ്പൂർ, സമദ് മാവൂർ, റിയാസ് മേപ്പാടി,അദ്നാൻ പുളിക്കൽ, ഹുസൈൻ പറപ്പൂർ, പുകുത്ത് ഷംസീർ, ബിഷ്റുൽ ഹാഫി, ശിർത്താജ് മേപ്പാടി, റാഷിദ് കൊച്ചു, ജലീൽ മേപ്പാടി, മൂസ വള്ളിക്കാടൻ, ഉബൈദ് സി കെ, ഹാഷിം പുകയൂർ, നൗഫൽ താനൂർ എന്നിവർ
സംബന്ധിച്ചു.
അഡ്മിൻമാരായ
ജബ്ബാർ മുക്കം സ്വാഗതവും
അലി മേലേതിൽ നന്ദിയും പറഞ്ഞു.