അറിവിന്റെ പുതു തലങ്ങളിലേക്ക് ബാലസഭാംഗങ്ങളെ നയിക്കാൻ കുടുംബശ്രീ മൈൻഡ് ബ്ലോവേഴ്‌സ്

ഊരകം: യുവ പഠിതാക്കളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനായി ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന മൈൻഡ് ബ്ലോവേഴ്‌സ് കാമ്പയിൻ്റെ ബൂട്ട് ക്യാമ്പ് ആരംഭിച്ചു.കുട്ടികൾക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന  ക്യാമ്പയിനിലൂടെ അവരുടെ ആശയങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക തലത്തിൽ നടപ്പിലാക്കുന്നതിനുമുള്ള ഉപദേശവും മാർഗനിർദേശവും നൽകും.
പരിശീലനം ലഭിച്ച മെന്റർമാരുടെ നേതൃത്വത്തിലാണ്  കുട്ടികൾക്ക് സിഡിഎസ് തലത്തിൽ  പരിശീലനം നൽകുന്നത്.
ഊരകം പഞ്ചായത്ത് തല പരിശീലനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ കെ.കെ അബൂബക്കർ മാസ്റ്റർ സി.ആർ.പി പി.കെ ജ്വാല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബ്ലോക്ക്‌ കോഡിനേറ്റർ അബ്ദുൽ കയ്യൂമ് സി.ഡി.എസ് ഭാരവാഹികളായ മോനിഷ.കെ.സി സത്യഭാമ.പി അമ്പിളി. കെ.ടി സരിത.കെ സാജിദ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}