വേങ്ങര: കോഴിച്ചന ആർ.ആർ.എഫ് മൈതാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന മത്സരത്തിൽ ഉപജില്ലയിലെ നാൽപതിൽപരം ടീമുകളാണ് പങ്കെടുത്തത്. ജൂനിയർ വിഭാഗത്തിൽ പി.കെ.എം എടരിക്കോടും സബ്ജൂനിയർ വിഭാഗത്തിൽ കെ.എച്.എം.എച്.എസ് വാളക്കുളവും ചാമ്പ്യന്മാരായി. ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിൽ ഊരകം എം. യു. എച്ച്. എസ്. എസ് റണ്ണേഴ്സ്അപ്പായി.
ജൂനിയർ വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ ജി.എച്.എസ്.എസ് ഒതുക്കുങ്ങലിനെതിരെഎതിരില്ലാത്ത ഒരു ഗോളിന് ജി.വി.എച്.എസ് ചേളാരി വിജയിച്ചു. കോഴിച്ചന ആർ.ആർ.എഫ് അസിസ്റ്റൻറ് കമാണ്ടന്റ് രാജേഷ് കെ.വി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.