മാട്ടറ മൂന്നാം കുടുംബസംഗമം 2025 പ്രഖ്യാപന യോഗം സംഘടിപ്പിച്ചു

എ.ആർ നഗർ: മാട്ടറ മൂന്നാം  കുടുംബ സംഗമം 2025 പ്രഖ്യാപന യോഗം മാട്ടറ കമ്മുണ്ണി ഹാജിയുടെ വസതിയിൽ സംഘടിപ്പിച്ചു. പ്രമുഖ എഴുത്തുകാരനും പൊതു പ്രവർത്തകനുമായ മാട്ടറ ബഷീർ മാസ്റ്റർ ചെർപ്പുളശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. മാട്ടറ കമ്മുണ്ണി ഹാജി അധ്യക്ഷനായി, മാട്ടറ പോക്കരാലി ഹാജി സംഗമ പ്രഖ്യാപനം നടത്തി. മാട്ടറ കുടുംബത്തിന്റെ മൂന്നാം  കുടുംബ സംഗമം 2025  ജനുവരി 26 ന് സംഘടിപ്പിക്കാൻ  തീരുമാനിച്ചു. മുഹമ്മദ് മഞ്ചേരി പോസ്റ്റർ പ്രകാശനം നടത്തി.

മിഷൻ 2025 കർമ്മപദ്ധതിക്ക് തുടക്കം കുറിക്കുകയും സംഗമ പ്രചാരണാർത്ഥം ആറ് മാസം നീണ്ട് നിൽക്കുന്ന കുട്ടികളുടെ കലാ കായിക മത്സരങ്ങൾ അരങ്ങേറും. ഫവാസ്, ഷറഫലി, ജംഷീർ, സലീം, മൊയ്ദീൻകുട്ടി എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ പ്രധാന പ്രവർത്തകരും ഭാരവാഹികളും പരിപാടിയിൽ സംബന്ധിച്ചു. മാട്ടറ മൂസ ഹാജി സ്വാഗതവും മാട്ടറ ഷൗക്കത്ത് നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}