തിരൂരങ്ങാടി:
തിരൂരങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വായന മാസാചരണത്തിന്റെയും മലയാളവേദിയുടെയും ഉദ്ഘാടനം
യുവകവി സാലിം സാലി നിർവഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ.എം. സാബിറ അധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ അനീഷ് പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. സാലിം സാലി സ്കൂൾ ലൈബ്രറിക്കു നൽകുന്ന പുസ്തകം ചടങ്ങിൽ ഏറ്റുവാങ്ങി. എസ്.എം.സി ചെയർമാൻ അബ്ദുറഹീം പൂക്കത്ത് , വിദ്യാരംഗം കൺവീനർ സി.എം. പ്രിയ , മലയാളവേദി കൺവീനർ എം.എം. രാധാമണി , അനീസുദ്ദീൻ അഹ്‌മദ് , ആയിഷ ലിയ, ഐറ റാഹിത്ത് , കെ.പി. ജിൻസിത്ത്, സി. ധന്യ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.