എ.ആർ നഗർ: പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ വായന ദിനത്തോടനുബന്ധിച്ച് നാട്ടുകാരെ ഉദ്ബുദ്ധരാക്കാൻ കവല പ്രസംഗവുമായി കുരുന്നുകൾ കുന്നത്ത് അങ്ങാടിയിൽ എത്തി.വായനയുടെ പ്രാധാന്യത്തെ കുറിച്ചും മേന്മകളെ കുറിച്ചും കുട്ടികൾ പ്രസംഗിച്ചു.വായനയുടെ മഹത്വം വിളിച്ചോതി സംഗീത ശില്പവും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.പ്രധാന അധ്യാപിക പി.ഷീജ വായന ദിന സന്ദേശം കൈമാറി.വായന വാരാചരണത്തോടനുബ്ധിച്ച് വൈവിധ്യമാർന്ന പരിപാടികളാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തുന്നത്. അധ്യാപകരായ സി.ശാരി,ടി.ഇന്ദുലേഖ,കെ.രജിത ,ഇ.രാധിക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
'വായനദിനത്തിൽ' കവല പ്രസംഗവുമായി പുകയൂർ ഗവൺമെന്റ് എൽ.പി.സ്കൂൾ കുട്ടികൾ കുന്നത്ത് അങ്ങാടിയിലെത്തി
admin