വേങ്ങര: അല്ലാഹുവിൽ അചഞ്ചലമായി വിശ്വസിക്കുകയും സഹായത്തിനു അല്ലാഹു മാത്രമേ ഉണ്ടാവൂ എന്ന് മനസ്സിലാക്കി, അല്ലാഹുവിനെ മാത്രം ആരാധിച്ചു, ഇബ്രാഹിം നബി നമ്മെ പഠിപ്പിച്ച ജീവിതചര്യ മുറുകെ പിടിച്ചു ജീവിത വിശുദ്ധി കൈ വരിക്കണമെന്ന് സുപ്രസിദ്ധ പണ്ഡിതൻ അൻവർ ഷമീം ആസാദ്.വേങ്ങര
ലൈവ്.വേങ്ങര ടൗൺ ജുമാ മസ്ജിദിൽ നടന്ന ബലി പെരുന്നാൾ നമസ്കാരത്തിൽ ജുമുഅ ഖുതുബ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടർ ഗദ്ദാഫി, അബ്ദുൽ റസാക്ക് എം.പി, ബഷീർ ടി. വി. അലവി എം പി, സിദ്ധീഖ് എ. കെ. റഹിം ബാവ പി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികളും സ്ത്രീകളും അടക്കം നൂറുകണക്കിന് വിശ്വാസികൾ നിസ്കാരത്തിൽ പങ്കെടുത്തു. സാഹോദര്യത്തിന്റെ നിദർശനമെന്നോണം വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്താണ് പിരിഞ്ഞത്. മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.