പെരുന്നാൾ; വേങ്ങരയിൽ ഇത്തവണ ആകാശം പൂക്കും

വേങ്ങര: ഈപെരുന്നാളും തിമിർത്ത്‌ ആഘോഷിക്കാൻ വൈവിധ്യങ്ങളുമായി പടക്ക വിപണി. വർണപ്രപഞ്ചമൊരുക്കുന്ന മയിൽപ്പൂവ്, തീ കൊടുത്താൽ ഉയർന്ന് പറന്ന് കറങ്ങിപ്പൊട്ടുന്ന ഹെലികോപ്റ്റർ - ഡ്രോൺ, അപകടരഹിതമായ ചൈനീസ് ഔട്ടുകൾ...പേരിലും രൂപത്തിലും വ്യത്യസ്‌തയുടെ പ്രകാശവും ശബ്ദവും. ഗോൾഡൻ ഡക്ക്, പോഗോ, പോപ്പപ്പ്, ഇന്ത്യൻ ഡിലൈറ്റ്, ഡ്രോൺ എന്നീ ഫാൻസി ഇനങ്ങളും ഇറങ്ങിയിട്ടുണ്ട്​. ശിവകാശിയിൽനിന്നാണ് പടക്കങ്ങൾ കൂടുതലായി എത്തിക്കുന്നതെന്ന്‌ കച്ചവടക്കാർ പറഞ്ഞു.

കുട്ടികള്‍ക്കായുള്ള പ്രത്യേക പടക്കങ്ങളും വിപണിയിലുണ്ട്. 35 മുതൽ 12,000 രൂപവരെയാണ്‌ വില. 500, 1000, 1500 രൂപ നിരക്കിലുള്ള കിറ്റുകളും ലഭ്യമാണ്.  ശബ്ദത്തേക്കാൾ നിറങ്ങൾക്കാണ്​ പ്രാമുഖ്യം. ആകാശത്ത്​ വർണവിസ്മയം തീർക്കുന്ന 12 സ്റ്റാർമുതൽ 30 സ്റ്റാർവരെയുള്ള ചൈനീസ്​ ഇനങ്ങൾക്കാണ്​ ആവശ്യക്കാരേറെ​. 15 ഷോട്ട്​, 30 ഷോട്ട്​ തുടങ്ങി ചൽമേരാ സാത്ത് ഷോട്ട്​ വരെയുള്ള പടക്കങ്ങളുണ്ട്​. ശബ്​ദം കൂടുതലുള്ളവയിൽ 31 രൂപയുടെ കുരുവി പടക്കംമുതൽ 5000 രൂപയുടെ പത്തായിരംവാലവരെയുണ്ട്. ശബ്ദംമാത്രമാണെങ്കിൽ വിലകുറയും. ശബ്​ദവും വെളിച്ചവും കൂടുന്നതിനനുസരിച്ച്​ വിലയും ഉയരും. മാലപ്പടക്കം, കമ്പിത്തിരി, മത്താപ്പ്, ചക്രം, കയർ എന്നീ പതിവു താരങ്ങളും ഒപ്പമുണ്ട്. കോമ്പല 1000 എണ്ണത്തിന്റെ മാലക്ക് 810 രൂപയാണ് വില.വേങ്ങര ലൈവ്.കമ്പിത്തിരി 10 മുതൽ 100 വരെയാണ് വില. പൂക്കുറ്റി 20 മുതൽ 60 രൂപവരെയും നിലച്ചക്രത്തിന് ആറുമുതൽ 25" വരെ വിലകൾ ഉണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}