വെന്നിയൂർ: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഒന്നര വയസ്സുകാരി എമ്രിൻ എൽഹം ഇ. വെന്നിയൂർ സ്വദേശി ഇരുമ്പിളി റിയാസ് അസ്ന ബിൻസി ദമ്പതികളുടെ ഒന്നര വയസ്സുള്ള ഏക മകളാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി അത്ഭുതം സൃഷ്ടിച്ചത്.
1 വയസ്സും 6 മാസവും എന്ന ചെറു പ്രായത്തിൽ തന്നെ 14 വണ്ടികൾ തിരിച്ചറിയുന്നു, കൂടാതെ 14 ശരീര ഭാഗങ്ങൾ,1 മുതൽ 10 വരെയുള്ള നമ്പറുകൾ, 8 ഇംഗ്ലീഷ് അക്ഷരങ്ങൾ, 10 കളറുകൾ,10 ഇലക്ട്രോണിക് ഉപകരണങ്ങൾ,10 ബാത്തിങ് ഐറ്റംസുകൾ, 30 മൃഗങ്ങൾ, 21 പഴങ്ങൾ,16 പച്ചകറികൾ, 10 മറ്റുള്ള സാധനങ്ങൾ തിരിച്ചറിയുന്നതിന് പുറമെ 5 ആക്ഷൻസ് കാണിക്കുകയും, 22 മൃഗങ്ങളുടെയും 5 വാഹനങ്ങളുടെയും ശബ്ദം അനുകരിക്കുകയും, 2 ഇംഗ്ലീഷ് റയിംസ് പാടുകയും ചെയ്യുന്നു എമ്രിൻ എൽഹം എന്ന കൊച്ചു മിടുക്കി.