ഊരകം കോട്ടുമലയിൽ ഇന്ന് വിടൽ മൊയ്തുവും നാട്ടാരും പാടുന്നു

ഊരകം: എസ്എസ്എഫ് വേങ്ങര ഡിവിഷൻ സാഹിത്യോത്സവിന്റെ മുന്നോടിയായി ഇന്ന് പെരുന്നാൾ ദിനത്തിൽ ഊരകം കോട്ടുമലയിൽ വിടൽ മൊയ്തുവും നാട്ടുകാരും പാടുന്നു. വൈകുന്നേരം 7 മണിക്ക് നടക്കുന്ന പരിപാടിയിൽ നാടൻ ശൈലിയിൽ പാട്ടുപാടി  ശ്രദ്ധേയനായ വിടൽ മൊയ്തു ഗാനങ്ങൾ ആലപിക്കും. പൗരത്വ ഭേദഗതി പ്രതിഷേധ കാലത്ത്   പാടിയ പാട്ടുകളിലൂടെ വിടൽ മൊയ്തു സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴും നിരവധി വേദികളിൽ പാടിവരുന്ന മൊയ്തു 75 വയസ്സിലും ചുറുചുറുക്കോടെ പാടി കേൾവിക്കാരുടെ മനം  കവരുകയാണ്.വേങ്ങര ലൈവ്.മൊയ്തുവിനൊപ്പം പ്രായ ഭേദമില്ലാതെ നാട്ടുകാരും നാളെ പാടാനെത്തും.

എസ് എഫ് വേങ്ങര ഡിവിഷൻ മുപ്പത്തി ഒന്നാമത് എഡിഷൻ സാഹിത്യോത്സവ് - 2024 ജൂലൈ 24 മുതൽ 28 വരെ ഊരകം കോട്ടുമലയിൽ വെച്ചാണ് നടക്കുക. വേങ്ങരയുടെ  സാഹിത്യ സാംസ്‌കാരിക രംഗത്തെ വേറിട്ട ആഘോഷമായിട്ടാണ് ഡിവിഷൻ സാഹിത്യോത്സവ് അരങ്ങേറുക. 1993ൽ എസ് എസ് എഫ് തുടങ്ങിവെച്ച വിദ്യാര്‍ഥികളുടെ കലാസാഹിത്യ മത്സര വേദിയായ സാഹിത്യോത്സവ് വേങ്ങരയുടെ  മികച്ച സാംസ്‌കാരിക കലാമേളയായി വളര്‍ന്നു. 

എഴുത്ത്, പ്രഭാഷണം, ആലാപനം, വര, അവതരണം എന്നിങ്ങനെ ആവിഷ്‌കാരത്തിന്റെ ബഹുമുഖ തലങ്ങള്‍ക്ക് സാഹിത്യോത്സവ് അവസരം നല്‍കുന്നു. ചരിത്രത്തിന്റെ ഉള്‍താളുകളില്‍ നിന്നും വര്‍ത്തമാനത്തിന്റെ പൊള്ളുന്ന പരിസരത്തില്‍ നിന്നുമുള്ള ചര്‍ച്ചകളാണ് സാഹിത്യോത്സവുകളെ ക്രിയാത്മകമാക്കുന്നത്. നൂറ്റി അമ്പതിലധികം മത്സരങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം പ്രതിഭകൾ പങ്കെടുക്കുന്ന ഡിവിഷൻ മത്സരത്തിന് മുന്നോടിയായി ഫാമിലി സാഹിത്യോസിവിൽ  5000 കുടുംബങ്ങളിൽ സാഹിത്യോത്സാവ് നടക്കും , ഗ്രാമങ്ങളിലെ വിവിധ ഭാഗങ്ങളെ  ബ്ലോക്ക് ആക്കി തിരിച്ഛ് 250 കേന്ദ്രങ്ങളിൽ ബ്ലോക്ക്‌ സാഹിത്യോസവും , 91 യൂണിറ്റ് സംവിധാങ്ങളിൽ ബ്ലോക്ക് തലത്തിൽ മത്സരിച്ചവരിൽ നിന്നും വിജയിച്ചവരുടെ മതസാരം നടക്കും , യൂണിറ്റ്  വിജയികളുടെ  മത്സരമാണ്  10 സെക്ടർ  തലത്തിൽ നടക്കുക .  150 മത്സരങ്ങളിൽ 10  സെക്ടറിൽ നിന്നും വ്യജയിച്ച ആയിരത്തി അഞ്ഞൂറിലധികം  മത്സരർത്ഥികളാണ് വേങ്ങര ഡിവിഷൻ സാഹിത്യോസവിൽ മാറ്റുരക്കുക . വേങ്ങരയിലെ നാടും വീടും സാഹിത്യോസാവ് ലഹരിയിലേക്കാണ് പ്രേവേശിക്കുന്നതു .  ഡിവിഷൻ മത്സരത്തോടെ പതിനായിരങ്ങളാണ് ഈ കല മാമാങ്കത്തിൽ പങ്കു ചേരുക . 
വിവിധ  കലാ സാഹിത്യ മത്സരങ്ങൾക്ക് പുറമെ, സെമിനാറുകൾ, പഠനങ്ങൾ, ചർച്ചാ സെഷനുകൾ, പുസ്തക മേള , കൾച്ചറൽ  എക്സിബിഷൻ ,  ഘോഷയാത്ര, ജനകീയ സദസ്സ് തുടങ്ങി വ്യത്യസ്ത ആവിഷ്കാരങ്ങൾക്ക് കോട്ടുമലയിൽ വേദിയൊരുങ്ങും .  കോട്ടുമലയിലെ പഴയ കലാ നാട്ടുകാരായ മുഹമ്മദ് കുട്ടി കോണിയത് , വൈദ്യർ മുഹമ്മദ് , മേലേതിൽ മുസ്തഫ ഹാജി , എം കെ കുഞ്ഞിമോൻ , കാസിം കോണിയത് , ശരീഫ് മാവുങ്ങൽ , കളത്തിങ്കൽ ഷമീർ , അബ്‌ദുൾ വാജിദ് എം പി , കലത്തിങ്ങൽ മുനവ്വർ , മുസമ്മിൽ എൻ, ഇർഫാൻ അഹ്‌സനി എന്നിവരുടെ നേത്രത്വത്തിൽ പാട്ടരങ് നടക്കും, ഹൈഫ്‌  അക്കാദമി മാനേജിങ് ഡയറക്ടർ മുബഷിർ അഹ്‌സനി സന്ദേശം നൽകും. എസ എസ എഫ് ഡിവിഷൻ ജനറൽ സെക്രട്ടറി ഫാസിൽ ഉദ്ഗാടനം ചെയ്യും .
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}