മേമ്മാട്ടുപാറ ക്ഷീര സഹകരണ സംഘത്തിൽ ഒരുമാസം അളന്നുനൽകിയ പാലിന് അധികവില നൽകും

വേങ്ങര: മേമ്മാട്ടുപാറ ക്ഷീര സഹകരണ സംഘത്തിൽ ഒരുമാസം അളന്നുനൽകിയ പാലിന് ലിറ്ററിന് രണ്ടുരൂപ അധികവില നൽകാൻ മേമ്മാട്ടുപാറ ക്ഷീര സഹകരണസംഘം ഡയറക്ടർ ബോർഡ്‌ യോഗം തീരുമാനിച്ചു. മിൽമ മലബാർ മേഖലാ യൂണിയന്റെ മൂർക്കനാട് യൂണിറ്റിനു കീഴിൽ കോട്ടയ്ക്കൽ ഹെഡ് ക്വാർട്ടറിൽ 2023, 24 സാമ്പത്തിക വർഷത്തിൽ പാലിന്റെ ഗുണമേന്മയിൽ സംഘം ഒന്നാംസ്ഥാനം നേടിയിരുന്നു. ഈ അംഗീകാരത്തിനുള്ള പാരിതോഷികമായാണ് കർഷകർക്ക് അധികവില നൽകുന്നത്. 

2024 മേയ് ഒന്നുമുതൽ 31 വരെ സംഘത്തിൽ ലഭിച്ച പാലിനാണ് അധികവില നൽകുക. യോഗത്തിൽ സംഘം പ്രസിഡന്റ് കരിമ്പിൽ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. 

ഡയറക്ടർമാരായ അഹമ്മദ് പഴയകത്ത്, മുസ്തഫ പുള്ളാട്ട്, അലി കാമ്പ്രൻ, യൂസഫ് പുള്ളാട്ട്, സെക്രട്ടറി കെ.പി. സുപന്ന എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}