ഇരിങ്ങല്ലൂർ: എസ് എസ് എഫ് കോട്ടപ്പറമ്പ് ചീനിപ്പടി യൂണിറ്റ് പരിതിയിലെ വിവിധ ഇടങ്ങളിൽ പഠിക്കുന്ന മുതഅല്ലിമുകളുടെ സംഗമം സംഘടിപ്പിച്ചു. സംഗമത്തിന് യൂണിറ്റ് സെക്രട്ടറി അർഷദ് ഇ കെ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് മുബഷിർ അലി മുസ്‌ലിയാർ പി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി കെ എം സഖാഫി ഉദ്ഘാടനം നിർവഹിച്ചു.
അഷ്‌റഫ് റഹ്മാനി കവല, പി സി എച്ച് അബൂബക്കർ സഖാഫി ആശംസപ്രസംഗം നടത്തി. എസ് വൈ എസ് യൂണിറ്റ് ഭാരവാഹികളായ എ കെ സിദ്ധീഖ് സൈനി, ഹംസ മുക്കിൽ, സിപി സൈദലവി, ജാസിം മുഹമ്മദ് സി എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി സിനാൻ മുസ്‌ലിയാർ പി കെ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനവിതരണവും നടത്തി.