വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ലോക യോഗാ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ടി കെ കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എഞ്ചിനീയർ മുബഷിർ.പി, ഓവർസിയർ ആമിർ, മുബാറക് ഗാന്ധിക്കുന്ന് എന്നിവർ നേതൃത്വം നൽകി. തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
തൊഴിലുറപ്പ് തൊഴിലാളികൾ ലോക യോഗാ ദിനം ആചരിച്ചു
admin