പറപ്പൂർ: പറപ്പൂർ ഐ യു ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി യോഗ പരിശീലനം സംഘടിപ്പിച്ചു. സ്കൂളിൽ സ്ഥിരമായ യോഗ പരിശീലനവും നടക്കുന്നുണ്ട്. പരിശീലനത്തിൽ 50 കുട്ടികൾ പങ്കെടുക്കുന്നുണ്ട്.
പരിശീലനത്തിന് പ്രമുഖ യോഗ പരിശീലകൻ ശ്രീരാഗ് എസ് വാര്യർ നേതൃത്വം നൽകി. പ്രധാന അധ്യാപകൻ എ മമ്മു, ഉപപ്രധാന അധ്യാപകന് പി മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി ബേബി ആശ, ടിടി അഷ്റഫ്, എ സലിം, സിപി റഷീദ്, കെ സരിത, ബിന്ദു ജി നായർ എന്നിവർ പങ്കെടുത്തു.