ഇന്റർ നാഷണൽ ഒളിമ്പിക്സ് ഡേ ഒളിംപിക് റൺ സംഘടിപ്പിച്ചു

മലപ്പുറം: ജൂൺ 23 ഇന്റർനാഷണൽ ഒളിമ്പിക് ദിനത്തിൽ എം.എസ്.പി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് 
കോട്ടപ്പടി സ്റ്റേഡിയത്തിൽ അവസാനിക്കുന്ന ഒളിംപിക് റൺ വർണ്ണാഭമായി സംഘടിപ്പിച്ചു.

കായിക താരങ്ങളും കായിക പ്രദർശനങ്ങളും ഉൾക്കൊള്ളുന്ന റൺ, ജില്ലാ ഭരണകൂടത്തിൻ്റെയും സ്പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക്സ് അസോസിയേഷന്റെയും  അഭിമുഖ്യത്തിലാണ്  സംഘടിപ്പിച്ചത്. 

പി ഉബൈദുള്ള എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടർ വി.ആർ വിനോദ് മുഖ്യാഥിതിയും,
മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഫ്ലാഗോഫ് കർമ്മവും ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ വിപി അനിൽ അധ്യക്ഷത  വഹിക്കുകയും ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}