വേങ്ങര: ബിജെപി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. യോഗാചാര്യ തിരൂരങ്ങാടി സുചിത്ര ശ്രീജിത്ത് നേതൃത്വം നൽകിയ യോഗാഭ്യാസവും യോഗ ക്ലാസും എ ആർ നഗർ പുകയൂർ വ്യാസ വിദ്യാനികേതൻ കൊടുവായൂരിൽ വെച്ച് നടന്നു.
ബിജെപി ജില്ല സെക്രട്ടറി പി സുബ്രഹ്മണ്യൻ, ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ, റിട്ടേർഡ് എയർ ഫോഴ്സ് ജൂനിയർ വാറണ്ട് ഓഫീസർ പറാട്ട് പരമേശ്വരൻ പാക്കടപുറയ തുടങ്ങിയവർ യോഗാദിനത്തിൽ ആശംസകൾ നേർന്നു.
ബിജെപി വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി ജനാർദ്ദനൻ, എൻ കെ ശ്രീധർ, സെക്രട്ടറിമാർ കെ പി സജീഷ്, കെ എം സുധീഷ്, ന്യൂനപക്ഷ മോർച്ച ജില്ല വൈസ് പ്രസിഡന്റ് Dr:സാബു നവാസ്, ജില്ല കമ്മിറ്റി മെമ്പർ സി കുട്ടൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് കെ പി ബീന തുടങ്ങിയവർ യോഗാ ദിനാചാരണത്തിന് നേതൃത്ത്വം നൽകി.