വേങ്ങര: ചേക്കാലിമാട് സാംസ്കാരിക സമിതി സി എസ് എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന ദിനത്തിൽ പി എൻ പണിക്കർ അനുസ്മരണ പരിപാടി നടത്തി. ലൈബ്രറി ഓഫീസിൽ നടന്ന ചടങ്ങിൽ അബ്ദുൽ സലാം എകെ അനുസ്മരണ പ്രഭാഷണം നടത്തി. എം ഫവാസ് അധ്യക്ഷതവഹിച്ചു.
പികെ അബ്ദുൽ റസാക്ക്, ഖലീൽ എകെ , ബാബു രാജ് കെപി, ഷെഫീക്ക് ടിപി എന്നിവർ പ്രസംഗിച്ചു. പരിപാടിക്ക് സക്കീർ എകെ സ്വാഗതവും ശിഹാബ് കെ നന്ദി പറഞ്ഞു.