വേങ്ങര ടൗൺ ഈദ്ഗാഹ് കമ്മിറ്റി ബലി പെരുന്നാൾ നിസ്കാരം സംഘടിപ്പിച്ചു

വേങ്ങര: ഇസ്ലാം വിശ്വാസികളോട്കൽപ്പിച്ച രണ്ട് ആഘോഷങ്ങളിൽ ഒന്നാണ് ബലിപെരുന്നാൾ ആഘോഷം.  ആഘോഷങ്ങളുടെപ്രധാന കർമ്മമായ പെരുന്നാൾ നമസ്കാരവും ഖുതുബയും വേങ്ങരടൗൺ എ പി എച്ച് ഓഡിറ്റോറിയം ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഈദ്ഗാഹിൽ വെച്ച് ഭക്തിസാന്ദ്രമയ അന്തരീക്ഷത്തിൽനടന്നു.

വേങ്ങര ടൗൺ ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഒട്ടനവധി വിശ്വാസികൾ പങ്കെടുത്തു.

പി കെ നൗഫൽ അൻസാരി നമസ്കാരത്തിനും പ്രാർത്ഥനക്കും നേതൃത്വം നൽകി. തുടർന്ന് വിശ്വാസികൾ  പരസ്പരം ഈദ് സന്ദേശം കൈമാറി മധുരം വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}