ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രത്തിന്റെ പ്രവൃത്തി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ ഉദ്ഘാടനംചെയ്യുന്നു
എ.ആർ.നഗർ : ഗ്രാമപ്പഞ്ചായത്തിലെ ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രത്തിന്റെ പ്രവൃത്തി കുന്നുംപുറത്ത് തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ ഉദ്ഘാടനംചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ജിഷ അധ്യക്ഷയായി.പി.കെ. ഫിർദൗസ്, മെഡിക്കൽ ഓഫീസർ മുഹമ്മദ് കുട്ടി, കാവുങ്ങൽ ലിയാഖത്തലി, റഷീദ് കൊണ്ടാനത്ത്, ലൈല പുല്ലൂണി, എച്ച്.ഐ. മുഹമ്മദ് ഫൈസൽ, കെ.പി. തങ്ക തുടങ്ങിയവർ സംസാരിച്ചു.