കോട്ടക്കല്‍: ഇന്റര്‍നെറ്റ്, ഡി ടി പി. ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്‌സ് ആന്റ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സംഗമം കോട്ടക്കല്‍ വ്യാപാര ഭവനില്‍
പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫൈസല്‍ ഇമ്പീരിയല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ ജി സല്‍മ്മാ ഭായ്, സംസ്ഥാന സെക്രട്ടറി രാജന്‍ പൈക്കാട്ട്, വൈസ് പ്രസിഡന്റ് കെ എം അലവി , അഷ്‌റഫ് പെരുമ്പാവൂര്‍, ജോബിന്‍ തോമസ്, മുഹമ്മദ് കുട്ടി കോട്ടക്കല്‍, സുമേഷ് വയനാട്, സുരേഷ് തൃശൂര്‍, അനീഷ് അരീക്കോട്, പ്രതാപ് ഇല്ലത്ത്, ഉമ്മര്‍ പാറടി, ഷുക്കൂര്‍ മലപ്പുറം, കുഞ്ഞിമുഹമ്മദ് മണ്ണാര്‍മല പ്രസംഗിച്ചു.സംഗമത്തില്‍ രണ്ട് നിര്‍ദ്ധനരായ അംഗങ്ങള്‍ക്ക് ഫോട്ടോസ്റ്റാറ്റ് മെഷീന്‍ വിതരണം ചെയ്തു. എക്എസിബിഷന്‍ സ്റ്റാളുകള്‍ കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഇന്‍ ചാര്‍ജ്ജ് ചെരട മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. സൗജന്യ നേത്രപരിശോധനയും വിവിധ കലാപരിപാടികളും നടന്നു. ജില്ലാ സെക്രട്ടറി ജൈസല്‍ ഗൊറില്ല പ്രിന്റ്‌സ് സ്വാഗതവും ജില്ലാ ട്രഷറര്‍ അബ്ദുറഹ്മാന്‍ നിസാമി നന്ദിയും പറഞ്ഞു.